ഓർമ്മകൾ 

ഓർത്തോർത്ത് കരയാനും ചിരിക്കാനും നമ്മുടെ എല്ലാം ജീവിതത്തിൽ ഒരു പിടി ഓർമ്മകൾ ഉണ്ടാവും.. ഒരുപക്ഷേ ആ ഓർമ്മകൾ തന്നെയാണ് നമ്മളെ പലരേയും ജീവിക്കാൻ പ്രേരിപ്പിക്കുന്നതും..!!!

പറയാതെ അറിയാതെ പോയ പ്രണയം..

പുഞ്ചിരിയിൽ ഒളിപ്പിച്ച എന്‍റെ വേദനകൾ നീ അറിഞ്ഞിരുന്നെങ്കിൽ..


ഞാൻ പറയാതെ എന്‍റെ കണ്ണുകളിലൂടെ എന്‍റെ മനസ് നീ അറിഞ്ഞിരുന്നെങ്കിൽ..

പിരിയാമെന്ന വാക്ക് ഞാൻ പറഞ്ഞപ്പോൾ അതിന്റെ കാരണം തേടി ഒരു യാത്ര നീ ചെയ്തിരുന്നെങ്കിൽ..


അകന്നു തുടങ്ങിയ എന്നെ വീണ്ടും നിന്നോട് ചേർത്ത് പുണർന്നിരുന്നെങ്കിൽ… എന്നൊക്കെ ഒരായിരം വട്ടം  ആഗ്രഹിച്ചു പോയി ഞാൻ..

പക്ഷെ ഒരു വാക്ക് പോലും പറയാതെ മൗനമായി നീ മറഞ്ഞു പോയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു എന്നെക്കാൾ പ്രിയപ്പെട്ടത് എന്തൊക്കെയോ നിനക്ക് ഉണ്ടെന്നു… ഞാൻ ഒരു മണ്ടി വെറുതെ സ്വപ്നങ്ങൾ നെയ്ത്തു കുട്ടി.. കുറെ പാഴ് സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായ് ഇന്നും  അലയുന്നു.. 

ജനാധിപത്യം

ജനങ്ങൾ ജനങ്ങളാൽ തന്നെ നാടു മുടിക്കാൻ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ..

‘മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാരും ഒന്നുപോലെ..’ ഓർമ്മകളിൽ ആ കാലം..!

പഴയ കാലം 

രണ്ടു  പേര് ഇരുവഴി വന്നു ഒന്നിച്ചു നടക്കുന്നതിനെ അറേഞ്ച് മാര്യേജ് എന്നും..
 രണ്ടു  പേര് ഒന്നിച്ച്  വന്നു രണ്ടു വഴി പിരിയുന്നതിനെ ലവ് മാര്യേജ് എന്നും വിശേഷിപ്പിക്കാവുന്നതാണ്..!!

നഷ്ടമായത് തിരിച്ച് ലഭിക്കില്ല.. പക്ഷേ വരുവാനുള്ള നിമിഷങ്ങൾ മനോഹരമാക്കാൻ ശ്രമിക്കുക..!

നിന്റെ ഓർമ്മകളിൽ എന്നെ ഞാൻ തളച്ചിട്ടപ്പോൾ എനിക്ക് നഷ്ടമായത് എന്റെ  പ്രിയപ്പെട്ടവരോടൊത്തുള്ള നല്ല നിമിഷങ്ങൾ ആയിരുന്നു..!

അലയുന്ന മനസ് 

സൂര്യന് ഓരോ ദിവസം അസ്തമിക്കുമ്പോഴും ഒരു പ്രതീക്ഷയുണ്ടാവും നാളെ വീണ്ടും പുതുപുലരിയായ് ഉദിക്കാമെന്ന്…. 
പക്ഷേ സൂര്യന്റെ ഓരോ അസ്തമയത്തോടും കൂടെ അസ്തമിക്കുന്ന എന്റെ പ്രതീക്ഷകൾ ഒന്നും തിരികെ വരാറില്ല.. പ്രതീക്ഷകൾ നഷ്ടപ്പെട്ട് ഓരോ ദിവസവും എങ്ങനെയോ തള്ളി നീക്കുന്നു..
ഇനി ഒരുപക്ഷേ എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും രാത്രി ചന്ദ്രനെ ഏൽപ്പിച്ചിട്ട് ആവുമോ സൂര്യൻ അസ്തമിക്കുന്നത്..
ഞാൻ അറിയാതെ പോവുകയാണോ… അതോ അറിയാൻ ശ്രമിക്കാത്തതാണോ..